ഏ ആർ നഗർ: ക്ഷയ രോഗ മുക്ത പഞ്ചായത്താക്കുന്നതിന്റെ ഭാഗമായി രോഗികൾക്കുള്ള പോഷകാഹാര കിറ്റ് വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ പുനത്തിൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഫൗസിയക്ക് നൽകി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ടീച്ചർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഫൗസിയ, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ, പഞ്ചായത്ത് സെക്രട്ടറി രമേശ്, ഹെഡ് ക്ലർക്ക് ലക്ഷ്മണൻ, എസ് ടി എസ് പിഞ്ചു എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. വാർഡ് മെമ്പർമാരായ ജാബിർ, പ്രദീപ്, ആച്ചൂട്ടി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.