വേങ്ങര: വേങ്ങര പഞ്ചായത്തിലെ ഏറ്റവും വലിയ യു ഡി എഫ് കൺവെൻഷൻ നടത്തി 15-ാം വാർഡ് യു ഡി എഫ് കമ്മിറ്റി. ചൊവ്വ രാത്രി 8 മണിക്ക് മുസ്ലിം ലീഗ് കാരണവർ കെ.ടി അസീസ് ഹാജിയുടെ വീട്ടിൽ വെച്ച് നടത്തിയ വിപുലമായ യു ഡി എഫ് കൺവെൻഷൻ വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ അലി അക്ബർ ഉദ്ഘാടനം ചെയ്തു. പറങ്ങോടത്ത് അബ്ദുൽ അസീസ് (CM) അധ്യക്ഷത വഹിച്ചു.
മലപ്പുറം ജില്ലാ പഞ്ചായത്ത് വേങ്ങര ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി പി.കെ അസ്ലു, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വേങ്ങര ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി എ.കെ ഷഹർബാനു, 15-ാം വാർഡ് യു ഡി എഫ് സ്ഥാനാർത്ഥി കൈപ്രൻ ഉമ്മർ എന്നിവർ വോട്ടർമാരെ അഭിവാദ്യം ചെയ്തു.
ചടങ്ങിൽ മുസ്ലിം ലീഗ് പാർട്ടിയുടെ കെട്ടുറപ്പിനായി സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറിയ വാർഡ് മുസ്ലിം ലീഗ് മുൻ ട്രഷറർ പറങ്ങോടത്ത് ഹംസയെ ആദരിച്ചു. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ മുസ്ലിം ലീഗ് കാരണവർ കെ.ടി അസീസ് ഹാജി ആഹ്വാനം ചെയ്തു.
പരിപാടിയിൽ വേങ്ങര മണ്ഡലം കോൺഗ്രസ് നേതാക്കകളായ രാധാകൃഷ്ണൻ മാസ്റ്റർ, എ.കെ.എ നസീർ, എം.എ അസീസ്, ഗംഗാദരൻ, എ.കെ.പി നാസർ, മുസ്ലിം ലീഗ് നേതാക്കന്മാരായ പറമ്പിൽ ഖാദർ, ടി.വി ഇക്ബാൽ, ഹാരിസ് മാളിയേക്കൽ, എ.കെ നാസർ, പാലപ്പുറ ആലസ്സൻ കുട്ടി, ഹംസ പറങ്ങോടത്ത്, മൊയ്‌ദീൻ കുട്ടി ഇ.കെ, ഷുക്കൂർ എം.കെ, ഷാഫി എറിയാടൻ, യൂത്ത് ലീഗ് ഭാരവാഹികളായ എ.കെ.പി ജുനൈദ്, സാദിഖ് കെ.വി, ശിഹാബ് പറങ്ങോടത്ത്, അഫ്സൽ കാവുങ്ങൽ, മുസ്തഫ വി.കെ, ഖലീൽ എ.കെ, റാഹിദ് പറങ്ങോടത്ത്, മാസിൻ പറങ്ങോടത്ത്, അയ്യൂബ് കാട്ടിൽ, എം എസ് എഫ് ഭാരവാഹികളായ റഷാദ് പറങ്ങോടത്ത്, അഫ്സൽ മഞ്ഞക്കണ്ടൻ, റഷാദ് മണ്ണിൽ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ സുഹൈൽ, അൻവർ എന്നിവർ സംസാരിച്ചു.