എ ആർ നഗർ: അബ്ദുറഹിമാൻ നഗർ പഞ്ചായത്ത് 19-ാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി മുസ്തഫ പുള്ളിശ്ശേരിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കൊളപ്പുറം അത്താണിയിൽ യുഡിഎഫ് കൺവീനർ ഇസ്മായീൽ പൂങ്ങാടൻ ഉദ്ഘാടനം ചെയ്തു.
19-ാം വാർഡ് ചെയർമാൻ പുള്ളിശ്ശേരി ഹൈദറലി അധ്യക്ഷനായി, കാവുങ്ങൽലിയാഖത്തലി മുഖ്യപ്രഭാഷണം നടത്തി.
ഹംസ തെങ്ങിലാൻ, റഷീദ് കൊണ്ടാണത്ത്, ഇബ്രാഹിം കുട്ടി കൊളക്കാട്ടിൽ, മൻസൂർ മംഗലശ്ശേരി, സുലൈഖ മജീദ്, മൊയ്ദീൻകുട്ടി മാട്ടറ, അബൂബക്കർ കെ കെ, ഉബൈദ് വെട്ടിയാടൻ, ഹസ്സൻ പി കെ, ശാഫി ഷാരത്ത്, എന്നിവർ സംസാരിച്ചു.
സ്ഥാനാർത്ഥി മുസ്തഫ പുള്ളിശ്ശേരി വോട്ട ഭ്യാർത്ഥന നടത്തി, വാർഡ് കൺവീനർ ഫൈസൽ കാരാടൻ
സ്വാഗതവും എം എസ് എഫ് പഞ്ചായത്ത് പ്രസിഡൻ്റ് ഇൻസാഫ് നന്ദിയും പറഞ്ഞു.