ബിജെപി വേങ്ങര മണ്ഡലം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

വേങ്ങര: ബിജെപി വേങ്ങര മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ കുന്നുംപുറം ജസീറ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു. ബിജെപി സംസ്ഥാന സെക്രട്ടറി പി ശ്യം രാജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
          
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പോടു കൂടി എൻ ഡി എ യുടെ വോട്ടിങ്ങ് ശതമാനം വർദ്ധിച്ച് കേരളത്തിന്റ പ്രതിശ്ചായ തന്നെ മാറാൻ പോകുകയാണെന്ന് ശ്രീ ശ്യാം രാജ് പറഞ്ഞു. കേരളത്തിൽ ബിജെപി നല്ലൊരു മുന്നേറ്റം നടത്തി ബിജെപി തരംഗമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
        
വേങ്ങര മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന എൻ ഡി എ യുടെ സ്ഥാനാർത്ഥികളെ കുന്നുംപുറത്ത് നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടു കൂടി പ്രവർത്തകരും നേതാക്കന്മാരും കൺവെൻഷൻ നടക്കുന്ന ജസീറ കൺവെൻഷൻ സെന്ററിലേക്ക് ആനയിച്ചു.മുഴുവൻ സ്ഥാനാർത്ഥികളെയും കൺവെൻഷൻ വേദിയിൽ വെച്ച് ശ്രീ ശ്യം രാജ് ഷാൾ അണിയിച്ചു ആദരിച്ചു.
           
ബിജെപി വേങ്ങര മണ്ഡലം പ്രസിഡണ്ട് വി എൻ ജയകൃഷ്ണൻ അദ്യക്ഷനായ കൺവെൻഷനിൽ ബിജെപി മലപ്പുറം സെൻട്രൽ ജില്ല പ്രസിഡണ്ട് പി സുബ്രഹ്മണ്യൻ, ജില്ല ജനറൽ സെക്രട്ടറി പി പി ഗണേശൻ, സംസ്ഥാന സമിതി അംഗം കെ വേലായുധൻ, മലപ്പുറം  ന്യൂനപക്ഷമോർച്ച സെൻട്രൽ ജില്ല പ്രസിഡണ്ട് ഒ സി അദ്നാൻ, വേങ്ങര മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി ജനാർദ്ദനൻ, എൻ കെ ശ്രീധർ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}