വേങ്ങര: പറപ്പൂർ ചേക്കാലിമാട് സാംസ്കാരിക സമിതി & സി എസ് എസ് ലൈബ്രറി സിൽവർ ജൂബിലി യുടെ ഭാഗമായി നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ സി എസ് എസ് ലൈബ്രറി റീഡിംഗ് റൂം ഓഫീസ് ഉദ്ഘാടനം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഹനീഫ ചെറുമുക്ക് മുഖ്യാതിഥി ആയി. സി ആബിദ് അധ്യക്ഷത വഹിച്ചു.
കെപി സോമനാഥൻ മാസ്റ്റർ ( താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി), സി വി സൈനുൽ ആബിദ്, സബാഹ് കുണ്ടുപുഴക്കൽ, ഇകെ സൈദുബിൻ, മുഹമ്മദ് സബാഹ് മാസ്റ്റർ, ഇകെ സുബൈർ മാസ്റ്റർ, ഇകെ ഖാലിദ് ഫൈസി, അബ്ദുൽ റഷീദ് ടി, എകെ സക്കീർ, എകെ അബ്ദുൽ സലാം, വിഎസ് ബഷീർ മാസ്റ്റർ, ടിപി മൊയ്തീൻ കുട്ടി, എകെ സിദ്ധീഖ്, എടപ്പനാട്ട് മൂസ എന്നിവർ പ്രസംഗിച്ചു.