പുതിയ കാലം പുതിയ രാഷ്ട്രീയമാണ് ചർച്ചയാവേണ്ടത്': വേങ്ങര ഡിവിഷൻ സ്വതന്ത്ര്യ സ്ഥാനാർത്ഥി നൗഷാദ് ചോലക്കപ്പറമ്പിൽ

വേങ്ങര: പൊതുസമൂഹത്തിന്റെ ന്യായമായ പുരോഗതിക്കും വളർച്ചക്കും ഗുണകരമല്ലാത്ത ആരോപണങ്ങളും വിവാദങ്ങളുമാണ് ഇന്ന് നമ്മുടെ രാഷ്ട്രീയബോധത്തെ നയിക്കുന്നത്, അതിൽ രാഷ്ട്രീയപ്രസ്ഥാനങ്ങൾ അപകടകരമായ സ്വാധീനമാണ് ചെലുത്തുന്നത്, നമ്മുടെ രാഷ്ട്രീയ ബോധത്തെ ഏത് വഴിയും നിയന്ത്രിച്ചു തിരിച്ചുവിടാനുള്ള ശ്രമമാണ് എല്ലാ പാർട്ടികളും ചെയ്യുന്നത് എന്ന് അദ്ദേഹം ആരോപിച്ചു.. പുതിയ കാലം പുതിയ രാഷ്ട്രീയസംസ്കാരം ഉയർന്നു വരണമെന്നും വരുന്ന തലമുറക്ക് നേരിന്റെ രാഷ്ട്രീയപാഠം പഠിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. രാഷ്ട്രീയ സാക്ഷരത പൂർണ്ണമായി നേടിയെടുക്കുന്നതിനായി പ്രവർത്തിക്കേണ്ട സമയമാണിതെന്നും തന്റെ സ്ഥാനാർഥിത്വം അതിനുള്ള ഒരു ശ്രമം മാത്രമാണെന്നും തന്റെ രാഷ്ട്രീയം രാഹുൽ ഗാന്ധിയുടെ സ്നേഹത്തിന്റെ രാഷ്ട്രീയമാണ് എന്നും അദ്ദേഹം പറഞ്ഞു.

 വേങ്ങര പഞ്ചായത്ത് പതിമൂന്നാം വാർഡ്‌ സ്വദേശിയാണ് നൗഷാദ് ചോലക്കപ്പറമ്പിൽ..
നാല് പുസ്തകങ്ങളും നിരവധിലേഖനങ്ങളും കഥകളും തിരക്കഥകളും ഗാനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}