ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു; സ്‌കൂളുകള്‍ ഡിസംബര്‍ 23-ന് അടയ്ക്കും

പെരിന്തൽമണ്ണ: ഈ അധ്യയന വര്‍ഷത്തെ അര്‍ധവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ 
പ്രസിദ്ധീകരിച്ചു. എല്‍പി വിഭാഗം ഒഴികെയുള്ള പരീക്ഷകള്‍ 15- ന് തുടങ്ങും. എല്‍പി പരീക്ഷകള്‍ 17- നാണ് ആരംഭിക്കുക. ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകള്‍ 23- ന് അവസാനിക്കും. തുടര്‍ന്ന് ക്രിസ്മസ് അവധിക്കായി സ്‌കൂള്‍ അടയ്ക്കും.

ഹയര്‍ സെക്കന്‍ഡറി വിഭാഗം പരീക്ഷ രണ്ട് ഘട്ടമായാണ് നടത്തുക. ആദ്യഘട്ടം 15- നു തുടങ്ങി 23ന് അവസാനിക്കും. ഇതിനിടെയുള്ള ശനിയാഴ്ചയും പരീക്ഷയുണ്ടാകും. ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി ആറിനും പ്ലസ് വണ്ണിനും പ്ലസ്ടുവിനും ഒരു പരീക്ഷ വീതം നടക്കും.

ക്രിസ്മസ് അവധി കഴിഞ്ഞ് ജനുവരി അഞ്ചിനാണ് സ്‌കൂളുകള്‍ തുറക്കുക. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ക്രിസ്മസ് പരീക്ഷ തീയതികളില്‍ മാറ്റം വരുത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

2025 - 2026 വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ച് ഡിസംബര്‍ 11 മുതലാണ് രണ്ടാംപാദ വാര്‍ഷിക പരീക്ഷകള്‍ നടക്കാനിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് തീയതിയും വോട്ടെണ്ണലും പ്രഖ്യാപിച്ചതോടെയാണ് പരീക്ഷ ദിവസങ്ങള്‍ മാറുന്നത്. ഡിസംബര്‍ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍13 നാണ് വോട്ടെണ്ണല്‍.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}