പാണ്ടികശാല: കോൺഗ്രസ് പ്രസിഡന്റ് കെ എം അലി ബാവയുടെ അധ്യക്ഷതയിൽ നടന്ന യോഗം മുൻ മെമ്പർ ബാലൻ പൈങ്ങാടൻ ഉദ്ഘാടനം ചെയ്തു. ലത്തീഫ് ഇപ്പു, ചെള്ളി കുഞ്ഞാവ, മുൻ പോസ്റ്റ് മാൻ ബാലൻ, ബൈജു പാണ്ടികശാല, മുഹമ്മദ് യു, ഫാസിൽ ഇ വി എന്നിവർ സംസാരിച്ചു.
മുതിർന്ന കോൺഗ്രസ് കാരണവർ എ വി ചന്ദ്രേട്ടൻ സ്ഥാനാർത്ഥിയെ ഹാരാർപ്പണം അണിയിച്ചു. യോഗത്തിൽ സ്ത്രീകളടക്കം ബഹുജന പങ്കാളിത്തത്തോടുകൂടി പരിപാടിയിൽ കരുമ്പിൽ അസീസ് (സാഹിബ്) നന്ദി പറഞ്ഞു.