തേഞ്ഞിപ്പലം: 'മേരി ലൈഫ്' പദ്ധതിയുടെ ഭാഗമായി മികച്ച പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന് എളമ്പുലാശ്ശേരി എ.എൽ.പി.എസ്സിന് സമഗ്രശിക്ഷാ കേരളയുടെ (എസ്.എസ്.കെ.) ജില്ലാതല പുരസ്കാരം.
ഹരിത വിദ്യാലയം ലക്ഷ്യമിട്ട് സ്കൂൾ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് കാരണം. മാലിന്യ സംസ്കരണം, ജലസംരക്ഷണം, ഊർജ്ജ സംരക്ഷണം, പ്ലാസ്റ്റിക് നിർമ്മാർജ്ജന പരിപാടികൾ,സ്കൂൾ പരിസരത്തെ ഹരിതവൽക്കരണം എന്നിവയിൽ കുട്ടികളെ സജീവമായി പങ്കാളികളാക്കിയുള്ള ഒട്ടനവധി പരിപാടികൾ സ്കൂൾ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ സംഘടിപ്പിച്ചിരുന്നു.
ജില്ലാ പ്രോജക്ട് ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച് എളമ്പുലാശ്ശേരി എ എൽ പി സ്കൂളിനുള്ള ജില്ല തല പുരസ്കാരം എസ് എസ് കെ ജില്ല പ്രോജക്ട് കോർഡിനേറ്റർ ടി
അബ്ദു സലിംമിൽ നിന്ന് എളമ്പുലാശ്ശേരി എ എൽ പി സ്കൂൾ പരിസ്ഥിതി ക്ലബ് കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ ഏറ്റുവാങ്ങി .ജില്ല പ്രോജക്ട് ഓഫീസർമാരായ എം ഡി മഹേഷ്,പി മനോജ് കുമാർ എന്നിവർ സംസാരിച്ചു . പ്രകൃതി സംരക്ഷണത്തിൽ കുട്ടികളെ ബോധവത്കരിക്കുന്നതിൽ സ്കൂൾ വലിയ വിജയം കൈവരിച്ചതായി അധികൃതർ അഭിപ്രായപ്പെട്ടു.