തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിൽ 36,18,851 വോട്ടർമാർ

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനു നൽകിയ രണ്ടുദിവസത്തെ അവസരം ജില്ലയിൽനിന്നു പ്രയോജനപ്പെടുത്തിയത് 44,049 പേർ.

ഇതോടെ, ജില്ലയിലെ ആകെ വോട്ടർമാരുടെ എണ്ണം 36,18,851 ആയി. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2,64,205 പേർ ഇത്തവണ വോട്ടു ചെയ്യും. സ്ത്രീകൾ തന്നെയാണു ജില്ലയിലെ വോട്ടർമാരിൽ കൂടുതൽ – 18,78,520. പുരുഷന്മാരെ അപേക്ഷിച്ച് 1,38,240 സ്ത്രീ വോട്ടർമാരാണു ജില്ലയിൽ കൂടുതലുള്ളത്. പുരുഷ വോട്ടർമാരുടെ എണ്ണം– 17,40,280.

പേരു ചേർക്കാനായി 2 ദിവസം നൽകിയ അവസരം പ്രയോജനപ്പെടുത്തി 315 പ്രവാസികൾ കൂടി വോട്ടർമാരായി. ഇതോടെ ജില്ലയിൽ ആകെ പ്രവാസി വോട്ടർമാരുടെ എണ്ണം 602 ആയി. കഴിഞ്ഞ മാസം 25നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. ഇതിനു പിന്നാലെ ഈ മാസം 4നും 5നും അവസരം നൽകി. അതിൽ പേരു ചേർത്തവരുടെ എണ്ണം കൂടി ചേർത്താണു പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്. വോട്ട് ചേർക്കാൻ ഇനി അവസരമുണ്ടാകുമോയെന്നു കമ്മിഷൻ വ്യക്തമാക്കിയിട്ടില്ല.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}