വേങ്ങര ദാറുൽ ഹിക്മയിൽ പഠനക്ലാസ്സ് സംഘടിപ്പിച്ചു

വേങ്ങര: വിശുദ്ധ ഖുർആനിൽ നമസ്കാരത്തിന് വലിയ പ്രാധാന്യമുണ്ട്. ഇത് മുഅ്മിനിന്റെ ഏറ്റവും പ്രധാനപ്പെട്ട കടമകളിലൊന്നാണ്, അല്ലാഹുവും അടിമയും തമ്മിലുള്ള നേരിട്ടുള്ള ബന്ധമാണ് ഇത്. നമസ്കാരത്തിലൂടെ തിന്മകളിൽ നിന്ന് അകറ്റാനും പാപങ്ങൾ കഴുകി കളയാനും സാധിക്കും, കൂടാതെ പരലോകത്ത് രക്ഷപ്പെടുന്നതിനുള്ള ആദ്യത്തെ പടിയും ഇതുതന്നെയാണെന്ന് പഠിപ്പിക്കുന്നു.

നമസ്കാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അതിന്റെ  എല്ലാ വശവും പഠിക്കാനും മനസ്സിലാക്കാനും നൗഫ ഹോസ്പിറ്റൽ റോഡിൽഉള്ള ദാറുൽ ഹിക്മ സലഫി മസ്ജിദിൽ എല്ലാ മാസവും 1ാം ശനിയാഴ്ച യും 3ാം ശനിയാഴ്ചയും മഗ്‌രിബ് നമസ്കാര ശേഷം ഡോ. ശുറൈഹ് സലഫി യുടെ പഠന ക്ലാസ്സ്‌
നടക്കുനതാണ്.

എല്ല വിശ്വാസികളെയും പ്രസ്തുത ക്ലാസ്സിലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് 
വിളിക്കുക
9747013228.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}