ലയൺസ് സൈറ്റ് ഫോർ കിഡ്സ് പദ്ധതി ഉദ്ഘാടനം ചെയ്തു

എടരിക്കോട്: ലയൺസ് ഇന്റർനാഷണലിന്റെ സൈറ്റ് ഫോർ കിഡ്‌സ് പദ്ധതിയുടെ ഭാഗമായി കോട്ടക്കൽ ഹെർബൽ സിറ്റി ലയൺസ് ക്ലബ്ബ് എടരിക്കോട് ക്ലാരി ജി.യു.പി സ്ക്കൂൾ വിദ്യാർത്ഥികൾക്ക് നേത്ര പരിശോധനയും കണ്ണടകളുടെ സൗജന്യവിതരണവും നടത്തി. കോട്ടക്കൽ ഹെർബൽ സിറ്റി ലയൺസ് പ്രസിഡണ്ട് എ.കെ.മുരളീധരന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് സ്ക്കൂൾ ഹെഡ് മാസ്റ്റർ സലാം ഉത്ഘാടനം ചെയ്തു. ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ അബ്ദുൾ നാസർ, സോൺ ചെയർപേഴ്സൺ വിജയൻ വിരാട്, ജോർജ് ജോസഫ്, ബെന്നി, ഗണേഷ് തുടങ്ങിയവർ സംസാരിച്ചു. കുട്ടികളിലെ കാഴ്ചവൈകല്യം നേരത്തെ കണ്ടെത്തുന്നതിന് ടീച്ചർമാർക്കുള്ള പരിശീലനവും തദവസരത്തിൽ നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}