കൊളപ്പുറം: കൊളപ്പുറത്ത് സംസ്ഥാനപാത കടന്നുപോകുന്ന ഭാഗത്ത് മേൽപ്പാലം നിർമിക്കണമെന്ന യാത്രക്കാരുടെയും സംയുക്ത സമരസമിതിയുൾപ്പെടെയുള്ള സംഘടനകളുടെയും ആവശ്യം സ്ഥലം സന്ദർശിച്ചവർക്കെല്ലാം ബോധ്യപ്പെട്ടതാണ്.
ജനപ്രതിനിധികളായ ഇ.ടി. മുഹമ്മദ് ബഷീർ എംപി, എം.പി. അബ്ദുസ്സമദ് സമദാനി എംപി, പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സംയുക്ത സമരസമിതി നൽകിയ കേസിൽ നിജസ്ഥിതി പരിശോധിക്കാൻ ഹൈക്കോടതി നിയോഗിച്ച അഡ്വ. അഭിജിത്ത് ജി കമ്മത്ത് കമ്മിഷൻ, പൊതുമരാമത്ത് ബിൽഡിങ് വിഭാഗം എൻജിനീയർ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തുടങ്ങിയവരെല്ലാം ജനങ്ങളുടെ ആവശ്യത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്.
എന്നാൽ നിലവിലെ മേൽപ്പാത സ്ഥാനം തെറ്റിയാണ് നിർമിച്ചതെന്ന തെറ്റ് ദേശീയപാതാ അതോറിറ്റി അംഗീകരിക്കുമ്പോഴും സംസ്ഥാനപാത കടന്നപോകുന്ന ഭാഗത്ത് മേൽപ്പാത നിർമിക്കാൻ അവർ തയ്യാറല്ല.
കോടതി ഉത്തരവിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് നാട്ടുകാർ.