നിർമ്മാണ മേഖലയുടെ സ്തംഭനാവസ്ഥയ്ക്ക് പരിഹാരം കാണണം: ഓൾ കേരള ക്രഷർ ഓണേഴ്സ് അസോസിയേഷൻ

വേങ്ങര: ക്രഷർ ഉൽപ്പന്നങ്ങളുടെ ലഭ്യതക്കുറവ് കാരണം നിർമ്മാണ മേഖല സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് ഓൾ കേരള ക്രഷർ ഓണേഴ്സ് അസോസിയേഷൻ. തോട്ടശ്ശേരിയറയിൽ ചേർന്ന വേങ്ങര ഏരിയ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് ഇ.കെ.ആലി മൊയ്‌ദീൻ ഉദ്ഘാടനം ചെയ്തു. പുതിയ നിയമനിർമ്മാണങ്ങളും ചില കോടതി ഉത്തരവുകളും അശാസ്ത്രീയമായ സർക്കാർ നീക്കങ്ങളും ഈ വ്യവസായത്തെ അപകടപ്പെടുത്തുന്ന വിധത്തിലാണ് നിലവിൽ വന്നിട്ടുള്ളതെന്നു അദ്ദേഹം കുറ്റപ്പെടുത്തി. ക്രഷർ ഉൽപ്പന്നങ്ങളുടെ ലഭ്യതക്കുറവ് നിർമ്മാണ മേഖലയുടെ തകർച്ചയ്ക്ക് കാരണമാകുമെന്നും തൊഴിലാളികൾ പട്ടിണിയിലേക്ക് നീങ്ങുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ഭരണകക്ഷിയും പ്രതിപക്ഷവും ശക്തമായ ഇടപെടലുകൾ നടത്തുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി.ടി അബ്ദുൽ ഗഫൂർ,അഡ്വക്കേറ്റ് അബ്ദുൽ കാദർ കണ്ണേത്ത്, ഏരിയ പ്രസിഡന്റ്‌ ഇ.കെ. കാദർ ബാബു, ബീരാൻ കുട്ടി അരീക്കൻ, ഇ. കെ ലുക്മാൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സകരിയ്യ സ്വാഗതവും ഇ.കെ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}