വേങ്ങര: കഴിഞ്ഞ വർഷങ്ങളിൽ ഹൈസ്‌കൂൾ പ്രധാനധ്യാപകനായും, ഹയർ സെക്കന്ററി പ്രിൻസിപ്പലായും സേവന മനുഷ്ടിച്ചു സർവീസിൽ നിന്ന് വിരമിച്ച പി പി കുഞ്ഞാലി മാസ്റ്റർ ഇനി തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നു. മാത്തമാറ്റിക്സിൽ ബിരുദാനന്തര ബിരുദത്തിനുടമയായ കുഞ്ഞാലി മാസ്റ്റർ വേങ്ങര ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് പാക്കടപ്പുറായയിൽ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്.
വിവിധ സ്കൂളുകളിൽ 32 വർഷത്തെ അധ്യാപന സേവനം കൈമുതലാക്കിയ ഇദ്ദേഹം വേങ്ങര ബോയ്സ് ഹൈ സ്കൂളിൽ പ്രധാനധ്യാപകനായിരുന്നു. തനിക്കുള്ള നിരവധി ശിഷ്യ സമ്പത്ത് മത്സരത്തിൽ തുണയാവുമെന്ന് കുഞ്ഞാലിമാസ്റ്റർ പറയുന്നു.
കാസർഗോഡ് ബേക്കൂർ ഹയർസെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാളായാണ് ഇദ്ദേഹം സർവീസിൽ നിന്ന് വിരമിക്കുന്നത്. സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന കുഞ്ഞാലി മാസ്റ്റർ വേങ്ങര പെയിൻ & പാലിയേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡണ്ട് കൂടിയാണ്.