വേങ്ങര: കണ്ണമംഗലം വാർഡ് 18 എടക്കാപറമ്പിൽ യു. ഡി. എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സി. ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി. ഷംസു അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി കോയിസൻ സാദിഖലി, കെ. പി. സി. സി അംഗം പി. എ ചെറീത്, എടക്കണ്ടൻ അഹമ്മദ് കുട്ടി, ടി. പി ഹമീദ് ഹാജി, പി. കെ സിദ്ധീഖ്, പി. സലീം, അരീക്കൻ മുജീബ്, ഡി. സി. സി അംഗം എ. കുഞ്ഞിപ്പ, പൂക്കുത്ത് മുജീബ്, ജില്ല പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥി യാസ്മിൻ അരിമ്പ്ര എന്നിവർ സംസാരിച്ചു.
യു. ഡി. എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
admin
Tags
Kunnumpuram