എസ്.എസ്.എഫ് വേങ്ങര ഡിവിഷന്റെ ഫ്യൂച്ചർ സമ്മിറ്റ് സമാപിച്ചു

കേരള മുസ്ലിം ജമാഅത്ത് കേരള യാത്രയുടെ പ്രചാരണ ഭാഗമായി എസ്.എസ്.എഫ് വേങ്ങര ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച ഫ്യൂച്ചർ സമ്മിറ്റ് ക്യാമ്പും ഫ്യൂച്ചർ അസംബ്ലിയും സമാപിച്ചു. 

എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി അഫ്ൽ വളാഞ്ചേരി സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. ഹമ്മാദ് അബ്ദുള്ള സഖാഫി, ഷക്കീർ സഖാഫി കോട്ടുമല, ജാസിർ വേങ്ങര തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
 
വേങ്ങരയിൽ നിന്ന് ആരംഭിച്ച വർണ്ണാഭമായ ഘോഷയാത്ര കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്  നേതാക്കൾ ഫ്ലാഗ് ഓഫ് ചെയ്യുകയും വേങ്ങര താഴെ അങ്ങാടിയിൽ സമാപിക്കുകയും ചെയ്തു. സമാപന റാലി സംഗമത്തിൽ എസ്.എസ്.എഫ് വേങ്ങര ഡിവിഷൻ ജനറൽ സെക്രട്ടറി സൽമാൻ എ.പി. സ്വാഗതം പറയുകയും സ്മാർട്ട് കോൾ അംഗം മുസവ്വിർ പ്രഭാഷണം നടത്തുകയും ചെയ്തു. വേങ്ങര ഡിവിഷൻ പ്രസിഡണ്ട് ഉവൈസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി യാസീൻ എ.പി. നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}