കോട്ടക്കൽ: നഗരസഭയിലെ ഉദ്യാന പാതയിൽ നിർമ്മിച്ച ഓപ്പൺ ജിംനേഷ്യം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ
ഡോ.ഹനീഷ അദ്ധ്യക്ഷത വഹിച്ചു.
എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്ന് 8.90 ലക്ഷം രൂപ ചെലവഴിച്ചാണ് ഓപ്പൺ ജിംനേഷ്യം നിർമ്മിച്ചത്. നഗരസഭ
വൈസ് ചെയർമാൻ
മുഹമ്മദലി ചെരട, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.ടി അബ്ദു, റസാഖ് ആലമ്പാട്ടിൽ, പാറൊളി റംല ടീച്ചർ, വാർഡ് കൗൺസിലർ
കെ.പി. എ റാഷിദ്, കൗൺസിലർമാരായ സലീം പള്ളിപ്പുറം, സബ്ന കളത്തിൽ,
നഷ്‌വ ഷാഹിദ്, സി,ഷംസുദ്ദീൻ, സാജിദ് മങ്ങാട്ടിൽ, സുലൈമാൻ പാറമ്മൽ,
കെ.എം മൂസഹാജി , സി.എ കരീം, മുക്രി അബ്ദുറഹിമാൻ ,നസീർ മേലേതിൽ , കോയ ഹാജി ളാക്കയിൽ , അബൂബക്കർ മേലേതിൽ, സാനു പാലപ്പുറ വാക് 'ൻ' ജോയ് ടീം പ്രതിനിധി നാസർ എം.കെ, റണ്ണേഴ്സ് ക്ലബ് പ്രതിനിധി സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.
എം.എൽ. എ ഫണ്ടിൽ നിന്ന് എഴുപത് ലക്ഷം രൂപ ചെലവഴിച്ച് കോട്ടക്കൽ നിയോജക മണ്ഡലത്തിലെ കുറ്റിപ്പുറം , ഇരിമ്പിളിയം, എടയൂർ, മാറാക്കര , പൊന്മള പഞ്ചായത്തുകളിലും കോട്ടക്കൽ , വളാഞ്ചേരി നഗരസഭകളിലുമായി ഏഴ് കേന്ദ്രങ്ങളിലായി ഓപ്പൺ ജിം സ്ഥാപിച്ചു കഴിഞ്ഞു.