പറപ്പൂർ സേവാഭാരതി മൊബൈൽ മോർച്ചറി (ഫ്രീസർ)നാടിന് സമർപ്പിച്ചു

പറപ്പൂർ സേവാഭാരതി സേവാ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫ്രീസർ (മൊബൈൽ മോർച്ചറി) നാടിന് സമർപ്പിച്ചു.

യശ്ശശരീരായ കൊയ്ത്തശ്ശേരി നാരായണ പണിക്കരുടെയും, മലപ്പുറത്താട്ടിൽ ഭാർഗ്ഗവി അമ്മയുടെയും സ്മരണാർത്ഥം മകൻ രാധാകൃഷ്ണനാണ് ഒന്നര ലക്ഷത്തോളം വില വരുന്ന ഫ്രീസർ സേവാഭാരതിക്ക് നൽകിയത്.

അമ്മയുടെയും അച്ഛന്റെയും സ്മരണക്കായി മക്കളായ മലപ്പുറത്താട്ടിൽ മോഹനൻ, രാധാകൃഷ്ണൻ, ഹരിദാസൻ എന്നിവർ ചേർന്ന് ഫ്രീസർ പറപ്പൂർ സേവാഭാരതി ഭാരവാഹികൾക്ക് കൈമാറി.

പറപ്പൂർ കാട്ട്യേക്കാവ് ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി വിഷ്ണു പ്രസാദ് നമ്പൂതിരി ദീപ പ്രോജ്ജ്വലനം നടത്തി.

കുടുംബ പ്രബോധനം ജില്ലാ സംയോജകൻ വേണുഗോപാൽ വിളയിൽ, രവിനാഥ് ഇന്ദ്രപ്രസ്ഥം,സുരേഷ്‌കുമാർ അമ്പാടി,രാധാകൃഷ്ണൻ,
വിശ്വനാഥൻ, ഉഷ സുരേന്ദ്രൻ,
കവിത രാമൻ, ലീല രവീന്ദ്രൻ, എന്നിവർ പ്രസംഗിച്ചു. സി സുകുമാരൻ, ബാബുരാജൻ ചിറയിൽ, രാധാകൃഷ്ണൻ ടി,പ്രഭാകരൻ പി കെ, ചേന്നു പിഎം,
സി.ശിവദാസൻ, സുഭദ്ര പള്ളത്ത്, സരോജിനി, ഉഷ ടി ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് അമ്മമാർക്ക് കുടുംബ പ്രാധാന്യത്തെ കുറിച്ചുള്ള ക്ലാസും നടന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}