വേങ്ങര: സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് മേഖല കമ്മിറ്റി നവംബർ എട്ടിന് ശനിയാഴ്ച നടത്തുന്ന മേഖല ബഹുജന സമ്മേളനത്തിന്റെ പ്രചരണാർത്ഥം വലിയോറ ക്ലസ്റ്റർ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം ചുള്ളിപ്പറമ്പ് മൻശൂറുൽ ഹിദായ മദ്രസയിൽ വെച്ച് നടന്നു.
പരിപാടിയിൽ കുഞ്ഞുമെയ്തു ഹാജി അധ്യക്ഷനായി.
ജംഷീർ സിഎം ഉദ്ഘാടനം നിർവഹിച്ചു. അനസ് മാലിക്ക് വിഷയാവതരണം നടത്തി. അൻഷിദ്, അലാവുദ്ദീൻ, ജംഷീർ മനാട്ടിപ്പറമ്പ് തുടങ്ങിയവർ സംബന്ധിച്ചു.