വിദ്യാർത്ഥികൾക്ക് ഞാലിപ്പൂവൻ വാഴക്കന്ന് വിതരണം ചെയ്തു

ഊരകം: സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ സെന്റിനറിയുടെ ഭാഗമായി സൽമാനുൽ ഫാരിസി സെന്റർ മദ്രസയിലെ വിദ്യാർത്ഥികൾക്ക് ഞാലിപ്പൂവൻ കന്ന് വിതരണം നടത്തി.

സുന്നി ജംഇയത്തുൽ മുഅല്ലിമീൻ മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രെട്ടറി അബ്ദുൽ ജബ്ബാർ ബാഖവി ഉദ്ഘാടനം നിർവഹിച്ചു. അലി ഫാളിലി, ഷാഹിദ് സഖാഫി, ഉനൈസ് ഫാളിലി, ആഷിക് സഖാഫി സംബന്ധിച്ചു.
ഇതിലൂടെ വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുകയും പ്രകൃതിയോടും പരിസ്ഥിതിയോടും അടുപ്പം ഉണ്ടാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ചെറുപ്പം മുതൽ കൃഷിയോടുള്ള സ്നേഹവും ബോധവും വളർത്തി സമൂഹത്തിൽ സ്വയം പര്യാപ്തതയ്ക്കുള്ള ചിന്ത ഉണർത്തുന്നതിനാണ് ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}