വലിയോറ: കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് വേങ്ങര പഞ്ചായത്ത് പതിനേഴാം വാർഡിൽ വികസന വിപ്ലവത്തിന്റെ റിക്കാർഡ് സൃഷ്ടിച്ച വാർഡ് മെമ്പർ യൂസുഫലി വലിയോറയെ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു.
ചടങ്ങ് വേങ്ങര മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പി.കെ അലി അക്ബർ ഉദ്ഘാടനം ചെയ്തു. യൂസുഫലി വലിയോറക്കുള്ള പ്രത്യേക ഉപഹാര സമർപ്പണവും അലി അക്ബർ സാഹിബ് നിർവ്വഹിച്ചു.
വാർഡ് മുസ്ലിം ലീഗ് പ്രസിഡnt പി.കെ. ഉസ്മാൻഹാജി അധ്യക്ഷത വഹിച്ചു. യു ഡി എഫ് നേതാക്കളുടെ സാനിധ്യത്തിൽ പി കെ ഉസ്മാൻ ഹാജിയും കേരള സർവ്വീസ് പെൻഷനേഴ്സ് ലീഗിനു വേണ്ടി യു കെ ഹമീദലി മാസ്റ്ററും T കുഞ്ഞാവറാൻ സാഹിബും ചേർന്ന് യൂസുഫലി വലിയോറയെ പൊന്നാട അണിയിച്ചു ആദരിച്ചു.
ചടങ്ങിൽ പി കെ അബ്ദുല്ലത്തീഫ് എന്ന ഇപ്പു, പാറക്കൽ മുഹമ്മദ് കുട്ടി, ടി. അലവിക്കുട്ടി, കരുമ്പിൽ മുഹമ്മദലി എന്ന കെ എം ബാവ, ഇ.വി അസീസ് എന്നിവർ സംസാരിച്ചു. ഹാരിസ് മടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. യൂസുഫലി വലിയോറ മറുപടി പ്രസംഗം നടത്തി.
എ കെ മുഫസ്സിർ ഹുദവി സ്വാഗതവും ടി. സമീറലി നന്ദിയും പറഞ്ഞു. ചടങ്ങിന് പാറക്കൽ അബ്ദുസ്സമദ്, കെ.എം ഹംസ ഹാജി, ടി.കുഞ്ഞവറാൻ, പി കെ അഹമ്മദ്കോയ ഹാജി, ടി.റാഫി, പി. സവാദ്, ടി. നാസർ, ഇ. വി ആഷിഖ്, ടി.ജമാൽ, പി. കെ ഇസ്ഹാഖ്, യു കെ ആഷിഖ്, ഫൈസൽ മടപ്പള്ളി, ടി അലി എന്നിവർ നേതൃത്വം നൽകി.