കൊളപ്പുറം ജങ്ഷൻ വികസനം; കളക്ടർക്ക് നിവേദനം നൽകി

കൊളപ്പുറം: കൊളപ്പുറം വിമാനത്താവളം റോഡ് ജംങ്ഷനിൽ നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങളുടെ ഭാഗമായി വിമാനത്താവളം റോഡിന് നടുവിലൂടെ പൂർണമായി ഡിവൈഡർ സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് കേരളാ ഹോട്ടൽ ആൻഡ് റസ്‌റ്ററന്റ് അസോസിയേഷൻ, കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി, സംയുക്തസമസമിതി എന്നിവർചേർന്ന് ജില്ലാകളക്ടർ വി.ആർ. വിനോദിന് നിവേദനംനൽകി.

എല്ലാ ഭാഗത്തേക്കും വാഹനങ്ങൾക്ക് പോകാനുള്ള ഒരു ‘റൗണ്ട് എബൗട്ട്’ ആണ് വേണ്ടതെന്നും ഇവർ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ഇവിടെ ദേശീയപാത അധികൃതർ കോൺക്രീറ്റുകൊണ്ട് നിർമിച്ച ഡിവൈഡർ നാട്ടുകാർ പൊളിപ്പിച്ചിരുന്നു. സംഘടനാ നേതാക്കളായ സി.എച്ച്. സമദ്, അലവി ഹാജി, അഷ്‌റഫ് കൊളപ്പുറം, മൂസ ഹാജി, നദീർ, സൈദു മുഹമ്മദ്, യു.കെ. ഹനീഫ എന്നിവർ നേതൃത്വംനൽകി. വിഷയം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}