കണ്ണമംഗലം: അവകാശങ്ങൾ അർഹരിലേക്ക്, അഴിമതിയില്ലാത്ത വികസനം എന്ന മുദ്രാവാക്യം ഉയർത്തി തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുന്ന എസ് ഡി പി ഐ. കണ്ണമംഗലം പഞ്ചായത്തിൽ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
കണ്ണമംഗലം പഞ്ചായത്തിലെ രണ്ടാം വാർഡ്-
ചെരേക്കാട് ൽ ജംഷീന നൗഷാദും, മൂന്നാം വാർഡ്- മുതുവിൽ കുണ്ടിൽ സി.ടി അബ്ദുല്ലത്തീഫും, ഏഴാം വാർഡ്- വി.കെ.മാട്ടിൽ നൗഷാദ്
കണ്ണേത്തും, പതിനാലാം വാർഡ് - മേമാട്ടുപാറയിൽ
ബഷീർ ബർക്കത്തും, ഇരുപത്തിമൂന്നാം വാർഡ്- തടത്തിൽ നിന്ന് സിറാജ് തടത്തിലും, പാർട്ടി പിന്തുണയോട് കൂടി ജനകീയ സ്ഥാനാർത്ഥിയായി പന്ത്രണ്ടാം വാർഡിൽ അബ്ദുറഹ്മാൻ താട്ടയിലും, ജനവിധി തേടുമെന്ന് എസ് ഡി പി ഐ കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു
പ്രസിഡന്റ് നൗഷാദ് കണ്ണേത്ത്, സെക്രട്ടറി സിദ്ധിഖ് പനക്കത്ത്, ട്രഷറർ അബൂബക്കർ ചുക്കൻ എന്നിവരുടെ സാന്നിധ്യത്തിൽ പാർട്ടിയുടെ പഞ്ചായത്ത് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ഷാജഹാൻ കോയിസ്സൻ ആദ്യഘട്ട സ്ഥാനാർത്ഥികളുടെ ലിസ്റ്റാണ് പ്രഖ്യാപിച്ചത്.