ജി എൽ പി എസ് ഊരകം കീഴ്മുറി കുറ്റാളൂർ സ്കൂളിൽ പഠന പരിപോഷണ പരിപാടി

ഊരകം: സൈക്കോ തെറാപ്പിസ്റ്റ് ആൻഡ് സൈക്കോളജിക്കൽ കൗൺസിലറായ സെറീന കെ സി    കുട്ടികളുടെ രക്ഷിതാക്കൾക്കായി  കൗൺസിലിംഗ് ക്ലാസ് നടത്തി.
 
പഠനത്തിൽ പിന്നോക്കാവസ്ഥ നേരിടുന്ന സാഹചര്യം, കുടുംബ പശ്ചാത്തലം, സൗഹൃദങ്ങൾ, 
 ആഹാരരീതി, മൊബൈൽ, ടിവി പോലുള്ള ഉപകരണങ്ങളുടെ അമിത ഉപയോഗം തുടങ്ങി വിവിധ മേഖലകൾ ചർച്ചയായി വന്നു.
 
തുടർന്ന് രക്ഷിതാക്കളുടെ സംശയങ്ങൾക്കെല്ലാം മറുപടി നൽകുകയും ചെയ്തു. പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളുടെ പ്രത്യേകമായി ക്ലാസ് ടീച്ചേഴ്സ് ക്ലാസുകൾ എടുക്കുന്നതും, മെച്ചപ്പെട്ട് വരുന്നതിനെക്കുറിച്ചും രക്ഷിതാക്കൾ അഭിപ്രായപ്പെടുകയുണ്ടായി.
പ്രധാനധ്യാപകൻ സുലൈമാൻ മാഷിൻറെ അധ്യക്ഷതയിൽ കെ. മിനി സ്വാഗതവും രതി പ്രസാദ് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}