ഹൈ മാസ്റ്റ് ലൈറ്റുകൾ കണ്ണടക്കുന്നു: വേങ്ങരയും പരിസരവും ഇരുട്ടിലേക്ക്

വേങ്ങര: വേങ്ങര നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ അങ്ങാടികളിൽ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റുകൾ പലതും കണ്ണടച്ചു. ഇവ തകരാറാവുമ്പോൾ യഥാ സമയം നന്നാക്കുന്നതിനോ കേടുപാടുകൾ തീർത്തു ഉപയോഗ യോഗ്യമാക്കുന്നതിനോ ബന്ധപ്പെട്ടവർ താല്പര്യമെടുക്കുന്നില്ലെന്നു പരക്കെ ആക്ഷേപമുണ്ട്. കക്കാടാമ്പുറം, പാക്കടപ്പുറായ, എടക്കാപറമ്പ് തുടങ്ങി വിവിധ അങ്ങാടികളിൽ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റുകളാണ് മാസങ്ങളായി കണ്ണടച്ചത്. എ. ആർ നഗർ, വേങ്ങര, കണ്ണമംഗലം തുടങ്ങിയ പഞ്ചായത്തുകളിൽ അഞ്ചും പത്തും വർഷം മുമ്പ് ലക്ഷങ്ങൾ ചിലവഴിച്ചു സ്ഥാപിച്ച ലൈറ്റുകളിൽ പിന്നീട് ഒരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. അത് കൊണ്ട് തന്നെ വലിയ തൂണുകളിൽ ഉയരത്തിൽ സ്ഥാപിച്ച ആറോളം ലൈറ്റുകളിൽ പലതും പലപ്പോഴായി പല കാരണങ്ങളാൽ തകരാറാവുന്നു. ഇവ യഥാസമയം റിപ്പയർ നടത്തി പ്രവർത്തന സജ്ജമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}