കോട്ടക്കൽ: കുറ്റിപ്പുറം ഉപജില്ല കലോത്സവത്തിൽ തുടർച്ചയായി മൂന്നാം വർഷവും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ മാറാക്കര എ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ സംഘടിപ്പിച്ച വിജയാരവം പ്രൗഢമായി. അറബിക് കലാമേള, സംസ്കൃതോത്സവം എന്നിവയിൽ രണ്ടാം സ്ഥാനവും നേടി.കായിക മേള , ശാസ്ത്രോത്സവം എന്നിവയിലും മികച്ച പ്രകടനം കാഴ്ചവക്കാനായി.മികച്ച ഉർദു അധിപ്രകനുള്ള എം.ജെ.പട്ടേൽ ദേശീയ അവാർഡ് ജേതാവ് പി.പി. മുജീബ് റഹ്മാൻ മാസ്റ്റർ, സംസ്ഥാന ബോൾ ബാഡ്മിൻ്റൺ 20 ജേതാവ് അമേയ.വി.പി എന്നിവർക്ക് സ്വീകരണവും നൽകി.സ്കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ കബഡി, ബോൾ ബാഡ്മിൻ്റൺ ടീമുകളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടവരെയും, ജില്ല ഖോഖോ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ടീം അംഗം സൻഹ.ടി, ജില്ലാ ഫുട്ബാൾ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ഫാത്തിമ സിയാന.വി.കെ,ഫാത്തിമ നൗഷീൻ.ഒ.എം, ഫാതിമ ഫിദ.കെ എന്നിവരെയും അനുമോദിച്ചു.ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡൻ്റ് പൂക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.കെ.മൊയ്തീൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സന്തോഷ് ട്രോഫി ടീം അംഗവും പൂർവ്വ വിദ്യാർത്ഥിയുമായ അബ്ദുറഹീം.കെ വിജയികൾക്കുള്ള സമ്മാന ദാനം നിർവ്വഹിച്ചു. എം.ടി.എ പ്രസിഡണ്ട് ഫരീദ.പി, അഖില, പ്രധാനാധ്യാപിക ടി.വൃന്ദ, എം.മുകുന്ദൻ, ഒ.കെ.കുഞ്ഞിക്കോമു, എൻ.ടി.ദേവകി,പി.എം.ഉഷ, ടി.പി. അബ്ദുൽ ലത്വീഫ്, കെ.എസ്.സരസ്വതി, ടി.എം.കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു. ബാൻ്റ് ട്രൂപ്പ്, സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സി സംഘങ്ങളും വിജയാരവത്തിൽ അണിനിരന്നു.
മാറാക്കര എ.യു.പി. സ്കൂളിൽ വിജയാരവം പ്രൗഢമായി
admin