വേങ്ങര: ചേറൂർ പി പി ടി എം വൈ ഹയർസെക്കൻഡറി സ്കൂൾ ഭൂമിത്രസേനാ ക്ലബ്ബ്, എൻ എസ് എസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.
സി ഷിബിൻ,പി പി നിഷാൻ , പി വി ദിയാന, എം മുർഷിദ തസ്‌നീം, പി പി ഉമൈബ തുടങ്ങിയ ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് കാബേജ്, കോളിഫ്ലവർ, മുളക്, ക്യാപ്സിക്കം,വഴു തന എന്നിവക്ക് പുറമെ
പുതിയ അതിഥികളായി ക്യാരറ്റും ബീറ്റ്റൂട്ടും ഈ വർഷം കൃഷിയിറക്കുന്നത്.
കണ്ണമംഗലം കൃഷിഭവന്റെ സഹകരണത്തോടെ സ്കൂളിലെ ടെറസിലാണ് കൃഷി ആരംഭിച്ചത്.
മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ പുളിക്കൽ സമീറ
സ്കൂൾ പ്രിൻസിപ്പൽ പി ടി ഹനീഫ എസ് എം സി ചെയർമാൻ പൂക്കുത്ത് മുജീബ് തുടങ്ങായവർ തൈ നട്ടു ഉൽഘാടനം ചെയ്തു.
പി കെ ഗഫൂർ, ഭൂമിത്രസേന കോഡിനേറ്റർ കെ ടി ഹമീദ് ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റാഷിദ് തോട്ടശ്ശേരി, സി അഷ്‌റഫ് തുടങ്ങിയവർ നേതൃത്വം നൽകി.