പറപ്പൂർ: ജില്ലാ പഞ്ചായത്ത് 75 ലക്ഷം ഉൾപ്പെടെ ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളുടെ 1.12 കോടി രൂപ ചെലവഴിച്ച് പറപ്പൂർ രണ്ടാം വാർഡ് പുഴച്ചാലിൽ നിർമ്മിച്ച ബഡ്സ് സ്കൂൾ നാടിന് സമർപ്പിച്ചു. നാട്ടുകാരനായ കെ.കെ കുഞ്ഞോൻ സൗജന്യമായി നൽകിയ 15 സെൻ്റ് സ്ഥലത്താണ് കെട്ടിടം ഉയർന്നത്. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ബ്ലോക്ക് പ്രസിഡൻ്റ് എം ബെൻസീറ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.പി എം ബഷീർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി സലീമ ടീച്ചർ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പുളിക്കൽ അബൂബക്കർ മാസ്‌റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി. ലക്ഷ്മണൻ, സ്ഥിരം സമിതി ചെയർമാൻമാരായ
സഫിയ കുന്നുമ്മൽ,
പി.ടി റസിയ, താഹിറ എടയാടൻ,
ഉമൈബ ഊർശമണ്ണിൽ, മെമ്പർമാരായ നാസർ പറപ്പൂർ,ഇ.കെ. സൈദുബിൻ, ഡി.എം സി സുരേഷ് കുമാർ, ടി.പി സുമിത്ര, എ വേലായുധൻ, സി കുഞ്ഞിമുഹമ്മദ് മാസ്റ്റർ, എ.പി ഷാഹിദ, ടി.അംജത ജാസ്‌മിൻ, ടി. ഇ സുലൈമാൻ, ഇ.കെ സുമയ്യ, ഫസ്‌ന ഫർസാന, ടി ആബിദ, ടി അബ്ദുൽ റസാഖ്, ബി.എസ് സജി, സി.ടി സലീം, ടി. പി. അഷ്റഫ്, പി.കെ അഷ്റഫ്, സി.ആർ രമ്യ എം.കെ റസിയ എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി ഭിന്നശേഷി കലോൽസവവും നടന്നു.