പറപ്പൂർ ശാന്തിനഗർ അങ്കണവാടിക്ക് തറക്കല്ലിട്ടു

പറപ്പൂർ : പറപ്പൂർ ഗ്രാമപ്പഞ്ചായത്തിൽ നിർമിക്കുന്ന ശാന്തിനഗർ അങ്കണവാടിക്ക് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ തറക്കല്ലിട്ടു. നാട്ടുകാരുടെ സഹകരണത്തോടെ വാങ്ങിയ സ്ഥലത്ത് എംഎൽഎ ഫണ്ട്, ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത് എന്നിവയുടെ ഫണ്ടുകൾ 25 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്. കൂടുതൽ ഫണ്ടുകൾ ശേഖരിച്ച് അങ്കണവാടി സ്മാർട്ടാക്കാനും പദ്ധതിയുണ്ട്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. സലീമ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ചക്കുവായിൽ ലക്ഷ്മണൻ, വാർഡംഗം സുമയ്യ മുനവ്വർ, ഇ.കെ. സെയ്തുബിൻ, വേങ്ങര ബ്ലോക്ക്പഞ്ചായത്തംഗം നാസർ പറപ്പൂർ, പി.ടി. റസിയ, സഫിയ കുന്നുമ്മൽ, എം.കെ. റസിയ, ടി.പി. കുഞ്ഞു, വി.പി.എ. തങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}