വാളക്കുളം: ജില്ലയിലെ സ്കൂളുകളിലെ പരിസ്ഥിതി സംരക്ഷണ - ക്യാമ്പസ് ഹരിതവത്ക്കരണ പ്രവർത്തനങ്ങളെ ഊർജ്ജിതമാക്കി പച്ചപ്പു തിരിച്ചുപിടിക്കാനും വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം വളർത്തിയെടുക്കാനുമായി ദേശീയ ഹരിത സേനയുടെ ആഭിമുഖ്യത്തിൽ ഹരിത ക്ലബ്ബ് കോർഡിനേറ്റർമാരായ അധ്യാപകർക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു.
സ്‌കൂൾ പരിസരങ്ങൾ പരിസ്ഥിതി പരിപാലന മാതൃകയായി മാറേണ്ടതിന്റെ ആവശ്യം മുൻ നിർത്തി അധ്യാപകരിലൂടെ ഹരിതക്ലബ്ബംഗങ്ങളായ വിദ്യാർത്ഥികളിലേക്കും മൊത്തം സ്കൂളിലും പരിസ്ഥിതിസംരക്ഷണ - ശുചിത്വ പരിപാലന - മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ് പരിശീലത്തിന്റെ മുഖ്യ ഉദ്ദേശ്യം.
വാളക്കുളം KMHMHS-ൽ വെച്ചു നടന്ന പരിശീലനം സ്കൂൾ മാനേജർ ഇ.കെ അബ്ദുറസാഖ് ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ കോർഡിനേറ്റർ ഹാമിദലി ഒ അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി ക്ലബിന്റെ പ്രസക്തിയും പ്രാധാന്യവും സംഘാടനവും പ്രവർത്തന രീതികളും ജില്ലാ കോർഡിനേറ്റർ ഒ. ഹാമിദലി വിശദീകരിച്ചു. പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ദേശ്യ -ലക്ഷ്യങ്ങളെക്കുറിച്ച് വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്റർ
എ. അബ്ദുറഹ്മാൻ മാഷ് വിശദീകരിച്ചു.
നാച്വർ ക്ലബ്ബുകൾക്ക് പരിസ്ഥിതി സംരക്ഷണ പ്രൊജക്ടുകൾ തയ്യാറേക്കണ്ട വിധവും അനുബന്ധ പദ്ധതി സാധ്യതകളും ഹരിത സേന ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ സാബിർ പി വിശദീകരിച്ചു. സ്കൂളുകളെ ഹരിത വിദ്യാലയമാക്കാനുള്ള പദ്ധതികളെക്കുറിച്ച് സംസാരിച്ചു .ദിനേഷ് ടി, ഇസ്ഹാഖ് വി, ഷാനിയാസ് കെ പി ,സുജിത്ത് കെ മേനോൻ, പി മുഹമ്മദ്, ആത്തിഫ് ഇ കെ , മുഹമ്മദ് ടി, വിജേഷ് ഫാസിൽ വി, മൊയ്തീൻ കുട്ടി സി റജുല എംപി,ആദില സി
എന്നിവർ പ്രസംഗിച്ചു.