വേങ്ങര: കെ എൻ എം മദ്രസ ബോർഡ് സംഘടിപ്പിച്ച വേങ്ങര കോംപ്ലക്സ് മദ്രസാ സർഗ്ഗമേളസമാപിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മെതുലാട് മദാറുൽ ഉലൂം മദ്രസയിൽ അരങ്ങേറിയ മദ്രസാ സർഗ്ഗമേളയിൽ കോംപ്ലക്സിലെ വിവിധ മദ്രസകളിൽ നിന്നായി 300ഓളം കുട്ടികൾ30 ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തു.
വേങ്ങര മനാറുൽ ഹുദാ യു പി മദ്രസ, മനാർ മോർണിംഗ് മദ്രസ, എന്നീ സ്ഥാപനങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൽ കരസ്ഥമാക്കി.
മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി പി എം ബഷീർ സർഗ്ഗമേള ഉദ്ഘാടനം ചെയ്തു. കെ ആലസ്സൻ ഹാജി അധ്യക്ഷത വഹിച്ചു. പി കെ എം അബ്ദുൽ മജീദ് മദനി, പി കെ മുഹമ്മദ് മാസ്റ്റർ, കെ അബു മാസ്റ്റർ പി കെ മൊയ്തീൻകുട്ടി, നാസിയ ടീച്ചർ, എന്നിവർ സംസാരിച്ചു.
ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എസ് സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നദ പി.കെ, യെ ആദരിച്ചു.
വൈകുന്നേരം നടന്ന സമാപന സമ്മേളനം കെ എൻ എം മണ്ഡലം പ്രസിഡണ്ട് ടി കെ മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. പി കെ സി ബീരാൻകുട്ടി അധ്യക്ഷതവഹിച്ചു. നൗഫൽ അൻസാരി, ആബിദ് സലഫി, പി ടി അസൈനാർ പി കെ മൊയ്തീൻകുട്ടി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.