ബോധവൽക്കരണവും, സബ്ജില്ലാ വിജയികൾക്കുള്ള സമ്മാനവിതരണവും നടത്തി

വേങ്ങര: എ എം എൽ പി എസ്  വേങ്ങര കുറ്റൂരിൽ അമീബിക് മസ്തിഷ്ക്ക ജ്വരം എന്താണെന്നും എങ്ങനെ പ്രതിരോധിക്കാം, എന്തെല്ലാം മുൻകരുതൽ എടുക്കാം എന്നതിനെ കുറിച്ച് വേങ്ങര ബ്ലോക്ക്‌ എഫ് എച്ച് സി യിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജിജിൻ ജയറാമിൻ്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.  

പി ടി എ പ്രസിഡന്റ്‌ റസാഖ്, മാനേജർ അബുട്ടി മാഷ്, സീനിയർ അസിസ്റ്റന്റ് ഖദീജ ടീച്ചർ, അധ്യാപകരായ നൗഫൽ, സക്കീർ  എന്നിവർ സംസാരിച്ചു. അതോടൊപ്പം വേങ്ങര സബ്ജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച പ്രതിഭകൾക്കുള്ള സമ്മാനവിതരണവും, അനുമോദനവും നടത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}