അച്ഛനമ്പലം-വെള്ളച്ചാൽ അംഗനവാടി നിർമ്മാണോദ്ഘാടനം നിർവഹിച്ചു

കണ്ണാമംഗലം: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തോന്നിപ്പുറയ വാർഡിൽ (വാർഡ് 15) നിർമ്മിക്കുന്ന അച്ഛനമ്പലം-വെള്ളച്ചാൽ അംഗനവാടി കെട്ടിടത്തിന് ജില്ലാ പഞ്ചായത്ത് മെമ്പർ പുളിക്കൽ സമീറ ശിലാസ്ഥാപനം നിർവഹിച്ചു. 

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്‌ യു എം ഹംസ അധ്യക്ഷത വഹിച്ചു.​ മലപ്പുറം ജില്ലാ പഞ്ചായത്ത് വകയിരുത്തിയ തുക ഉപയോഗിച്ചാണ് അംഗനവാടി കെട്ടിടം യാഥാർത്ഥ്യമാക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല Aksainfraz Construction LLP എന്ന കരാർ കമ്പനിക്കാണ് നൽകിയിരിക്കുന്നത്.
​ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ: ​വാർഡ് 15 മെമ്പർ സോഫിയ PP, കണ്ണാമംഗലം പഞ്ചായത്ത് ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രഹിയാനത്ത് തയ്യിൽ, ICDS ചെയർപേഴ്സൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലയിലെ പ്രമുഖരും നാട്ടുകാരും അംഗനവാടി ജീവനക്കാരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}