പറപ്പൂർ: വീണാലുക്കൽ ഹനീഫ
ചികിത്സാനിധിയിലേക്ക് വീണാലുക്കൽ പൗരസമിതി എന്ന കൂട്ടായ്മ 102000 (ഒരു ലക്ഷത്തി രണ്ടായിരം) രൂപ ഹനീഫ ചികിത്സാ സഹായ സമിതി ഭാരവാഹികൾക്ക് കൈമാറി.
ചടങ്ങിൽ ഹനീഫ ചികിത്സാ സമിതി ചെയർമാൻ കെ.എ.റഹീം, കാപ്പൻ നാസർ, തേക്കിൽ ഹക്ക്, അഹമ്മദ് പാലപ്പറമ്പിൽ, വീണാലുക്കൽ പൗര സമിതി ഉപദേശക സമിതി അംഗങ്ങളായ എൻ.സലാം ഹാജി, ഇരുമ്പൻ ബാപ്പുട്ടി ഹാജി,ഷരീഫ് ആലങ്ങാടൻ, ചെറീദ് ഹാജി,ഫൈസൽ വാഴയിൽ വീണാലുക്കൽ പൗരസമിതി വൈസ് പ്രസിഡണ്ട് മുജീബ് ഒപി, ട്രഷറർ ടി സിദ്ധീഖ്, സെക്രട്ടറി അൻസാരി വാഴയിൽ, ജോയിൻ സെക്രട്ടറി സിറാജ്.ഒപി, എക്സിക്യൂട്ടീവ് അംഗങ്ങളായ നഹിം ടി കെ , ഫൈസൽ കെ കെ തുടങ്ങിയവർ പങ്കെടുത്തു.
വീണാലുക്കൽ സമിതി എന്ന കൂട്ടായ്മ അവരുടെ അഞ്ചാം സ്നേഹ വീടിന്റെ അവസാനഘട്ട ജോലിയുടെ തിരക്കിലാണ്.