വേങ്ങര: ബ്ലോക്ക് പഞ്ചായത്ത് 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വേങ്ങര കുരിക്കൾ സ്മാരക ലൈബ്രറിക്ക് ലാപ്ടോപ്പ് നൽകി.
ലൈബ്രറി സ്മാർട്ട് ലൈബ്രറിയായി മാറ്റുന്നതിന് ലാപ്ടോപ്പ് ഉപയോഗപ്പെടുത്തി പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വേങ്ങര ഡിവിഷൻ മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
വേങ്ങര പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, പഞ്ചായത്ത് സെക്രട്ടറി ശ്രീലക്ഷമി, എ എസ് ലിഷ, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, ഖാദർ സി പി,
ബാബു തുടങ്ങിയവർ ആശംസകളർപ്പിച്ചു. ലൈബ്രേറിയൻ നഫീസ കാരാടൻ നന്ദി രേഖപ്പെടുത്തി.