വേങ്ങര ലയൺസ് ക്ലബ്ബിന് പുതിയ സാരഥികൾ; കെ.പ്രദീപ് കുമാർ പ്രസിഡൻ്റ്

വേങ്ങര: വേങ്ങര ലയൺസ് ക്ലബ്ബിന്റെ 2025-26 വർഷത്തേക്കുള്ള പുതിയ സാരഥികളുടെ സ്ഥാനാരോഹണം നടന്നു. കെ. പ്രദീപ് കുമാർ (കുഞ്ഞുട്ടി) ക്ലബ്ബ് പ്രസിഡന്റായും സുധി ലയാലി സെക്രട്ടറിയായും ഷമീം ടി. ഇ. ട്രഷററായും ചുമതലയേറ്റു.

ക്ലബ്ബിന്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പുതിയ ഭാരവാഹികൾക്ക് കഴിയുമെന്ന് യോഗം വിലയിരുത്തി. സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത ഡിസ്ട്രിക്ട് ഗവർണർ കെ. എം. അനിൽ കുമാർ ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.
തുടർന്ന് ക്യാബിനറ്റ് സെക്രട്ടറി ഉണ്ണി ചേലേമ്പ്ര, ജി.എസ്.ടി. കോർഡിനേറ്റർ സുധീർ, ഡിസ്ട്രിക്ട് കോർഡിനേറ്റർ മുനീർ ബുഖാരി, മുൻ പ്രസിഡന്റ് സലാം ഹൈറ, കരീം പാസ്‌കോ എന്നിവർ ലയൺസ് ക്ലബ്ബിന്റെ സേവനങ്ങളെക്കുറിച്ച് സംസാരിച്ചു.

പുതിയ സാരഥികളുടെ നേതൃത്വത്തിൽ 2025-26 വർഷത്തിൽ കൂടുതൽ വിപുലമായ സേവന പ്രവർത്തനങ്ങൾ കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് അംഗങ്ങൾ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}