വലിയോറ: വേങ്ങര പഞ്ചായത്ത് പതിനേഴാം വാർഡിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വാർഡ് മെമ്പർ യൂസുഫലി വലിയോറ ആദരിച്ചു. പാണ്ടികശാല വനിതാശാക്തീകരണ കേന്ദ്രത്തിൽ നടന്ന പ്രൗഢമായചടങ്ങ് ഒ.ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.മുനീറുദ്ദീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു പി.എച്ച് ഫൈസൽ മുഖ്യപ്രഭാഷണം നടത്തി.
വാർഡ് മെമ്പർ യൂസുഫലി വലിയോറ, വി.വി അസീസ് മാസ്റ്റർ, യു ഹമീദലിമാസ്റ്റർ, ടി. അലവിക്കുട്ടി, ടി.കുഞ്ഞവറാൻ, പി. കെ ആബിദ്, പി.കെ. ഹംറാസ്,എം. സിന്ധു ടീച്ചർ എന്നിവർ സംസാരിച്ചു. പി.കെ. അബ്ദുറഹ്മാൻ, പി.സവാദ്, കെ. ശാരദ, ഷീബ ഹരി എന്നിവർ നേതൃത്വം നൽകി.