വേങ്ങര: കുട്ടികളിൽ ഏകദൈവവിശ്വാസത്തിന്റെയും തൗഹീദിന്റെയും വെളിച്ചംപകർന്ന് എം എസ് എം വേങ്ങര മണ്ഡലം സംഘടിപ്പിച്ച ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ ഹൈസക്കിന് ഉജ്ജ്വല സമാപനം. വേങ്ങര ടൗണിലെ ഫ്രഡ്രോ ഹാളിൽ സംഘടിപ്പിച്ച ഹൈസക് കെ എൻ എം വേങ്ങര മണ്ഡലം പ്രസിഡന്റ് ടി കെ മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വടക്കൻ അദ്നാൻ അധ്യക്ഷത വഹിച്ചു,
എം എസ് എം സംസ്ഥാന സെക്രട്ടറി സുഹഫി ഇമ്രാൻ, കെ കെ എൻ എം മണ്ഡലം സെക്രട്ടറി പികെ മൊയ്തീൻകുട്ടി, ഐ എസ് എം മണ്ഡലം സെക്രട്ടറി യു കെ റമീസ്. കെ നബീൽ സലഫി. എന്നിവർ പ്രസംഗിച്ചു.
എം എസ് എം ജില്ലാ പ്രസിഡന്റ് മുഹമ്മദ് മുസ്തഫ വാസിതി,സുഹൈൽ അബ്ദുല്ലത്തീഫ്, നസീറുദ്ദീൻ റഹ്മാനി, എം ജി എം ജില്ലാ സെക്രട്ടറി ആയിഷ ചെറുമുക്ക്,അനസ് സ്വലാഹി കൊഴിഛെന തുടങ്ങിയ പ്രമുഖർ വിദ്യാർത്ഥികൾക്ക് വിജ്ഞാനപ്രദമായ കാസെടുത്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എസ് സ്സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വലിയോറ പി കെ നദക്ക് എംജിഎം ഏർപ്പെടുത്തിയ ഉപഹാരം ചടങ്ങിൽ വച്ച് ആയിഷ ചെറുമുക്ക് നദക്ക് കൈമാറി. നസീഫ് പുള്ളാട്ട് സ്വാഗതവും, ഫർഹാൻ സി കെ നന്ദിയും പറഞ്ഞു.