വേങ്ങര: വേങ്ങര മണ്ഡലം വിസ്‌ഡം പ്രതിനിധി സമ്മേളനം വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് താജുദീൻ സ്വലാഹി ഉദ്ഘാടനം ചെയ്തു.
ധാർമിക സമൂഹത്തോട് ചേർന്ന് നിന്ന് മൂല്യമുള്ള കുടുംബത്തെ വാർത്തെടുത്ത് യുവ-വിദ്യാർത്ഥി സമൂഹത്തിനും കരുന്നുകൾക്കും മാനുഷിക മൂല്യവും ധാർമികതയും പകർന്നു വളർത്തിയാലെ സമൂഹത്തിൽ കണ്ടുവരുന്ന ലഹരി, ലിബറൽ ചിന്തകളടക്കമുള്ള ജീർണ്ണതകളിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കാൻ സാധിക്കുകയുള്ളു എന്ന് അദ്ദേഹം ഉത്ഘടന പ്രസംഗത്തിൽ സൂചിപ്പിച്ചു.
ജില്ലാ, മണ്ഡലം പ്രതിനിധികളായ
കരീം മാസ്റ്റർ, സാദിർ ബിൻ കാസിം, ഷമീർ മദനി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
മണ്ഡലം പ്രതിനിധി സമ്മേളനത്തിൽ വച്ച് അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. വിസ്ഡം മണ്ഡലം പ്രസിഡണ്ടായി അബ്ദുല്ലത്തീഫ് സാഹിബിനെയും സെക്രട്ടറിയായി സാലിം കുറ്റൂരിനെയും ട്രഷററായി എൻജിനീയർ റഷീദ് കാരാത്തോട് തെരഞ്ഞെടുത്തു.