ചേറൂർ റെയ്ഞ്ച് മദ്റസാകലോത്സവ് സമാപിച്ചു

വേങ്ങര : സുന്നീ ജംഇയ്യതുൽ മുഅല്ലിമീൻ ചേറൂർ റെയ്ഞ്ച് മദ്റസാ കലോത്സവ് കോവിലപ്പാറയിൽ സമാപിച്ചു. എസ് ജെ എം ജില്ലാ സെക്രട്ടറി അബ്ദുൽ ജബ്ബാർ ബാഖവി ഉദ്ഘാടനം ചെയ്തു.

റെയ്ഞ്ച് പ്രസിഡൻ്റ് സയ്യിദ് അബ്ദുള്ള കോയതങ്ങൾ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം ചെയർമാൻ ഷമ്മാസ് സഖാഫി, കൺവീനർ സിയാസ് സഖാഫി, റെയ്ഞ്ച് സെക്രട്ടറി ശുഐബുറഹ്‌മാൻ സഖാഫി, അജ്മൽ സഖാഫി,എസ് എം എ മേഖല സെക്രട്ടറി അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.

മുഹ്‌യുദ്ധീനിയ്യ മിനി റോഡ്, അൽഹനീഫിയ്യ ചാലിൽ കുണ്ട്, ഹിദായതുസ്വിബ് യാൻ പാലാണി യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

സി എം മെമ്മോറിയൽ മദ്റസയിലെ ഷമ്മാസ് ഐക്കൺ ഓഫ് ദ ഫെസ്റ്റായും ചാലിൽ കുണ്ട് അൽ ഹനീഫിയ്യയിലെ ആയിശ ലബീബ പെൻ ഓഫ് ദ ഫെസ്റ്റായും തെരഞ്ഞെടുക്കപ്പെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}