തദ്ദേശ തെരഞ്ഞെടുപ്പ്: സുഹറാബി സ്വതന്ത്ര സ്ഥാനാർഥി; എൽ ഡി എഫ് മുന്നണി ബന്ധം തെറ്റിദ്ധാരണയെന്ന് സ്ഥാനാർത്ഥി

വേങ്ങര: ആസന്നമായ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വേങ്ങര ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ (ഇരുകുളം) സുഹറാബി പള്ളിയാളി പൊതു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് എന്ന് സ്ഥാനാർത്ഥി വ്യക്തമാക്കി. സ്ഥാനാർത്ഥി ഒരു മുന്നണിയുടേയും ഭാഗമല്ലെന്നും, സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതെന്നും നേതാക്കൾ അറിയിച്ചു.

​ചില പത്രങ്ങളിൽ വാർഡ് 6 ലെ സ്ഥാനാർഥി എൽ.ഡി.എഫ് മുന്നണിയുടെ ഭാഗമായിട്ടാണ് മത്സരിക്കുന്നത് എന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ വിശദീകരണം നൽകേണ്ടിവന്നതെന്ന് സ്ഥാനാർഥിയുടെ പ്രതിനിധികൾ പറഞ്ഞു. അത്തരം വാർത്തകൾ തെറ്റിദ്ധാരണ പരത്തുന്നതാണ് എന്നും ജനങ്ങൾ ഇത് തള്ളിക്കളയണമെന്നും അവർ അഭ്യർത്ഥിച്ചു.
രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക സംഘടനകളുടെയും, കലാ, കായിക, യുവജന കൂട്ടായ്മകളുടെയും, നിഷ്പക്ഷ ജനങ്ങളുടെയും വലിയ പിന്തുണ സ്ഥാനാർഥിക്ക് ലഭിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

​വള്ളിൽ മുഹമ്മദലി, സഫീർ കൂളാൻ, അനീസ് പനക്കൽ, മുജീബ് പാക്കട, റഫീഖ് കൂളാൻ, ഫൈസൽ കൂളാൻ, ഹബീബ് സി. പി, ആഷിഫ്. പി എന്നിവർ പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}