വേങ്ങര: വേങ്ങര സബ് ട്രഷറി വേങ്ങരയിൽ നിന്നും മാറ്റാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് വേങ്ങര മണ്ഡലം കമ്മിറ്റി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ ക്ക് നിവേദനം നൽകി.
വേങ്ങര പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലേക്ക് സബ് ട്രഷറി മാറ്റി സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വേങ്ങരയിൽ നിന്നും സബ് ട്രഷറി നഷ്ടപ്പെടാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിവേദനം വേങ്ങര ഗ്രാമപഞ്ചായത്ത് ബോർഡ് പ്രസിഡന്റ് എന്നിവർക്കും സമർപ്പിച്ചു.
യോഗത്തിൽ കെകെ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, യു ഹമീദലി, പിടി മൊയ്തീൻകുട്ടി മാസ്റ്റർ, നെയ്യൻ മുഹമ്മദ് കുട്ടി ഹാജി എന്നിവർ സംസാരിച്ചു.