വേങ്ങര: ചേറ്റിപ്പുറം മാട് ചെറുകുറ്റിപ്പുറം ശ്രീ ശാസ്താ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ അഖണ്ഡനാമം, ഗുരുതി എന്നിവക്ക് ഇന്നലെ വിവിധ പരിപാടികളോടെ പരിസമാപ്തിയായി.
ശനിയാഴ്ച പുലർച്ചെ മഹാഗണപതിഹോമത്തോടെ തുടങ്ങിയ വിവിധ ചടങ്ങ്കൾക്ക് തന്ത്രി വര്യൻ ബ്രഹ്മശ്രീ കുട്ടല്ലൂർ മനക്കൽ സുദീപ് നമ്പൂതിരി, കുട്ടൻ എന്ന ജിത്തു തിരുമേനി തുടങ്ങിയവർ കാർമികത്വം വഹിച്ചു.
ശനിയാഴ്ച പുലർച്ചെ ആരംഭിച്ച പരിപാടികൾ ഞായറാഴ്ച രാവിലെ സമാപിച്ചു. വൈകുന്നേരം ദീപാരാധനക്ക് ശേഷം തന്ത്രിയുടെ നേതൃത്വംത്തിൽ ഭാഗവതിക്ക് ഗുരുതി സമർപ്പണവും നടത്തി. ഇതോടെ വേങ്ങര ദേശത്തെ മണ്ഡലകാല ഉത്സവങ്ങൾക്ക് തുടക്കം കുറിച്ചു.
സ്വാമിമാരുടെ അഖണ്ഡ് നാമ യജ്ഞ നൃത്തത്തിന് ഗോപാൽ ഗുരുസ്വാമി, സുരേഷ് ഗുരുസ്വാമി നേതൃത്വം നൽകി. മുഴുവൻ സമയ അന്നദാനവും ഉണ്ടായിരുന്നു. മണ്ഡലകാല ത്തെ ആദ്യപരിപാടി യായതിനാൽ അഭൂതപൂർവ്വമായ തിരക്ക് അനുഭവപ്പെട്ടു.
പരിപാടി യോടാനുബന്ധിച വർഷം തോറും നടത്തി വരാറുള്ള സമൂഹഅന്നദാനത്തിൽ വൻ ജനാവലി പങ്കെടുത്തത് നാടിന്റെ മതേതര ഐക്യത്തിനും, മതസൗഹാർദ്ദത്തിനും പരസ്പരസ്നേഹംത്തിനും മാതൃകയായി.
ചടങ്ങുകൾക്ക് ചെയർമാൻ വിജീഷ് ചാരൊടി, കൺവീനർ ജിതിൻ താനാരി, സുബ്രഹ്മണ്യൻ, കേലു,, കൃഷ്ണൻ പി പി, ശരത് വിളക്കീരി, വേലായുധൻ, രാമചന്ദ്രൻ, സബിത ടി, രാജഗോപാൽ ടി വി, അതുൽ കൃഷ്ണ, ഗീത വാസു, നേതൃത്വം നൽകി,, പരിപാടികൾ നിയന്ത്രിച്ചത് പ്രഷിത് പി പി,,അനീഷ് എം പി,,രമേശ് കെ പി, കൃഷ്ണൻ കെ പി, നളിനി, മിനി, കമലാക്ഷി കെ, കല്യാണി മാളികപ്പുറം,വിനീത് ബോസ്, വിഷ്ണു പ്രസാദ്, അനൂപ്,ചന്ദ്രൻ പുളിക്കൽ, ശിവകുമാർ,വിജീഷ് എം പി, അർജുൻ എം പി, യദുകൃഷ്ണ, ചന്ദ്രൻ കെ എം, പ്രജീഷ് താനാരി,, അക്ഷയ്,മണികണ്ഠൻ കെ പി, അർജുൻ ടി വി അഖിൽ എന്നിവർ നേതൃത്വം നൽകി. ഞായറാഴ്ച പുലർച്ചെ കൃഷ്ണൻ കുട്ടി ഗുരുസ്വാമി യുടെ നേതൃത്വത്തിൽ നടന്ന കർപ്പൂരാഴിയോടെ പരിപാടിക്ക് സമാപ്തിയായി.