വേങ്ങര: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥികളെ ഒറ്റക്കെട്ടായി വിജയിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. വാർഡുകളിലും പ്രാദേശിക തലത്തിലും കൺവെൻഷനുകൾ വിളിച്ചുചേർത്ത് പ്രചാരണങ്ങൾ ഊർജിതമാക്കാനും തീരുമാനമായി.
സി.എച്ച് സൗധത്തിൽ നടന്ന സംഗമം പി.എ. ചെരീത് ഉദ്ഘാടനം ചെയ്തു. കെ. രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. ടി.വി. ഇഖ്ബാൽ, പി.കെ. അസ്സു, പി.കെ. അലി അക്ബർ, എൻ.ടി. അബ്ദു നാസർ, പറമ്പിൽ ഖാദർ തുടങ്ങിയവർ പ്രസംഗിച്ചു.
പി.എ. ചെരീത്, എൻ.ടി. കുഞ്ഞുട്ടി, പി.കെ. അലി അക്ബർ, പി.പി. ആലിപ്പു, പി.പി.എ. ബാവ, ടി.കെ. കുഞ്ഞിമുഹമ്മദ്, മങ്കട മുസ്തഫ, കോയിസ്സൻ മായിൻകുട്ടി, വി.പി.എ. റഷീദ്, സോമൻ ഗാന്ധിക്കുന്ന്, അമീൻ കള്ളിയത്ത്, പൂവഞ്ചേരി അലവിക്കുട്ടി, മുള്ളൻ ഹംസ ഹാജി എന്നിവർ സ്ഥാനാർത്ഥികൾക്ക് ഹാരാർപ്പണം നടത്തി.