വേങ്ങര: വേങ്ങര പഞ്ചായത്ത് 21ാം വാർഡ് വേങ്ങര സെൻട്രൽ യു ഡി എഫ് സ്ഥാനാർത്ഥി തോട്ടശ്ശേരി നഹ്ത യുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഡിസിസി അംഗം എ കെ എ നസീർ ഉദ്ഘാടനം ചെയ്തു. പാലശ്ശേരി ബാവ അധ്യക്ഷത വഹിച്ചു.
കൺവെൻഷനിൽ ജില്ലാ പഞ്ചായത്ത് വേങ്ങര ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി പി കെ അസ്‌ലു, വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ അലി അക്ബർ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് രാധാകൃഷ്ണൻ മാസ്റ്റർ, പുല്ലമ്പലവൻ കുഞ്ഞുട്ടി, പാക്കട മുജീബ്, ഇ കെ ബാവ, സൈദലവി പി, പാലശ്ശേരി ഉസ്മാൻ, ടി മൊയ്‌ദീൻകോയ എന്നിവർ പ്രസംഗിച്ചു.