കൊടിഞ്ഞി: മലപ്പുറം ജില്ലാ പഞ്ചായത്ത് നന്നമ്പ്ര ഡിവിഷനിൽ മത്സര ചിത്രം തെളിയുന്നു.
യു ഡി എഫ് സ്ഥാനാർഥിയായി യൂത്ത് ലീഗ് ജില്ലാ പ്രസിഡന്ററ് ശരീഫ് കുറ്റൂരിനെ ലീഗ് നേതൃത്വം പ്രഖ്യാപിച്ചു. എൽ ഡി എഫ് സ്ഥാനാർഥിയായി മുൻ ഡി സി സി സെക്രട്ടറിയും നന്ന മ്പ്ര യിലെ മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന കെ പി കെ തങ്ങളെയാണ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. എൽ ഡി എഫ് സ്വതന്ത്രൻ ആയാണ് ഇദ്ദേഹം മത്സരിക്കുക. നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശിയാണ്. നന്ന മ്പ്ര പഞ്ചായത്തു വൈസ് പ്രസിഡന്റ് ആയിരുന്നു. ദീർഘകാലം തിരൂരങ്ങാടി നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ, താനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്റ്, യൂത്ത് കോണ്ഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ്, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. അറിയപ്പെടുന്ന പൊതു പ്രവർത്തകനാണ്. വ്യവഹാരിയുമാണ്കോ. ണ്ഗ്രസ് നേതാവായിരിക്കെ തന്നെ ഏറെക്കാലം പ്രാദേശികമായി ലീഗുമായി രാഷ്ട്രീയ പോരാട്ടം നടത്തിയിരുന്നു. മുമ്പ് തിരൂരങ്ങാടി ബ്ലോക്കിലേക്കും കൊടിഞ്ഞി തിരുത്തി വാർഡിലും ലീഗിനെതിരെ സ്വതന്ത്രനായി മത്സരിച്ചിരുന്നു. പിന്നീട് ലീഗും കോണ്ഗ്രെസും പഞ്ചായത്തിൽ യു ഡി എഫ് ആയതിന് ശേഷം യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുകയും പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആകുകയും ചെയ്തിരുന്നു. ഈ ഭരണ സമിതിയുടെ കാലത്ത് യു ഡി എഫ് പഞ്ചായത്ത് ഭരണ സമിതിയോട് വിവിധ വിഷയങ്ങളിൽ ഇടഞ്ഞിരുന്നു.
മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽ ഡി എഫിനൊപ്പം ചേർന്ന് ജനകീയ സമിതിയുടെ നേതൃത്വത്തിൽ സമരം നടത്തിയതിനെ തുടർന്ന് കെ പി സി സി ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഇടതു പക്ഷവുമായി സഹകരിച്ചു പ്രവർത്തിക്കുകയാണ്. അതേ സമയം കെ പി കെ തങ്ങളെ ഔദ്യോഗിക മായി പ്രഖ്യാപിച്ചിട്ടില്ല.
നന്നമ്പ്രക്ക് പുറമെ തെന്നല, എടരിക്കോട് പഞ്ചായത്തുകൾ ആണ് ഈ ഡിവിഷനിൽ ഉള്ളത്. ഈ പഞ്ചായത്തുകളിൽ ഇദ്ദേഹം സുപരിചിതനാണ്. പാർട്ടി പ്രവർത്തകരുമായും വ്യക്തി ബന്ധങ്ങളും ഉണ്ട്. ഇതെല്ലാം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൽ ഡി എഫ്.
യുഡി എഫിന് വേണ്ടി യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ ആണ് മത്സരിക്കുന്നത്. ഇദ്ദേഹം വേങ്ങര സ്വദേശിയാണ്. മറ്റു ഡിവിഷനിൽ നിന്നും വന്നു മത്സരിക്കുന്നു എന്ന പ്രചാരണം ഉണ്ട്. ഈ ഡിവിഷനിൽ തന്നെ നിരവധി അര്ഹരായ സ്ഥാനാർഥികൾ ഉണ്ടായിട്ടും മറ്റു പ്രദേശത്ത് നിന്നും സ്ഥാനാർത്ഥി യെ ഇറക്കുമതി ചെയ്തു എന്ന് ഇടതുപക്ഷവും പ്രചരിപ്പിക്കുന്നുണ്ട്. പ്രദേശത്തെ ലീഗ് നേതാക്കൾക്ക് സീറ്റ് നൽകാത്തതിൽ പ്രവർത്തകർക്കും പ്രതിഷേധം ഉണ്ട്. എന്നാൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ സുപരിചിതൻ ആണെന്നും ലീഗിന്റെ ശക്തി കേന്ദ്രമായ ഇവിടെ മറ്റു അട്ടിമറികൾ നടക്കില്ലെന്നുമാണ് ലീഗ് നേതാക്കൾ പറയുന്നത്. ഇരു സ്ഥാനാർത്ഥികളും നല്ല പ്രഭാഷകരാണ്.