മലപ്പുറം: രാജ്യത്തെ ഏറ്റവും മികച്ച ഉർദു അധ്യാപകർക്ക് നൽകി വരുന്ന എം.ജി.പട്ടേൽ ദേശീയ അവാർഡ്' 2025 (യു.പി.വിഭാഗം) മാറാക്കര എ.യു.പി.സ്കൂളിലെ ഉർദു അധ്യാപകനായ പി.പി.മുജീബ് റഹ്‌മാൻ കോഡൂർ ഏറ്റു വാങ്ങി. മഹാരാഷ്ട്രയിലെ ജെയ്സിംഗ്പൂരിൽ നടന്ന ചടങ്ങിലാണ് ഏറ്റുവാങ്ങിയത്. അധ്യാപന രംഗത്തെ മികവുകൾ കൂടാതെ സാമൂഹിക,സാംസ്കാരിക, സേവന മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾ കൂടി പരിഗണിച്ചാണ് പുരസ്കാരം .
1995 ലെ ദേശീയ അധ്യാപക അവാർഡ് ജേതാവ് മുഹമ്മദ് ശഫീഅ ഗൗസ് സാഹിബ് പട്ടേലിനോടുള്ള ആദര സൂചകമായിട്ടാണ് ശാൻദാർ സ്പോർട്സ് ആൻ്റ് എജ്യുക്കേഷൻ അസോസിയേഷൻ അവാർഡ് നൽകി വരുന്നത്.
നിലവിൽ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്റ്റേറ്റ് അസിസ്റ്റൻ്റ് ട്രെയിനിംഗ് ഓർഗനൈസർ, ഫാക്കൽറ്റി അംഗം, എസ്.വൈ.എസ് സംസ്ഥാന സാന്ത്വനം ഡയറക്ടർ,സ്റ്റേറ്റ് ഉർദു ഭാഷ റിസോഴ്സ് ഗ്രൂപ്പ് അംഗം,കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറർ, കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ ജില്ലാ സെക്രട്ടറി,ഗാന്ധി ദർശൻ ജില്ല ജോയിൻ്റ് കൺവീനർ, മഞ്ചേരി ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട്,സാന്ത്വന സദനം എന്നിവയുടെ ഡയറക്ടറേറ്റ് അംഗം, ജെ.സി.ഐ സോൺ ട്രെയിനർ,ട്രോമാകെയർ വളണ്ടിയർ,ദേശീയ ഹരിത സേന,ജൂനിയർ റെഡ് ക്രോസ് എന്നിവയുടെ കോഡിനേറ്റർ,ചൈൽഡ് പ്രൊട്ടക്ഷൻ ഫോറം ട്രാൻസിലേറ്റർ, ഐ.പി.എഫ് റീജ്യൺ ഡയറക്ടറേറ്റ് അംഗം,കോട്ടപ്പടി ടൗൺ ജുമാ മസ്ജിദ് സെക്രട്ടറി, സോൺ സിറാജ് പ്രൊമോഷൻ കൗൺസിൽ ചെയർമാൻ,കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോൺ എക്സിക്യൂട്ടീവ് മെമ്പർ,വടക്കേമണ്ണ മഹല്ല് ജമാഅത്ത് എക്സിക്യൂട്ടീവ് മെമ്പർ,കോഡൂർ ഇള്ഹാർ അക്കാദമി ഡവലപ്മെൻ്റ് സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.എസ്.എസ്.എഫ് സംസ്ഥാന കാമ്പസ് കൺവീനർ,ജില്ല ട്രഷറർ, എസ്.വൈ.എസ് ജില്ല സെക്രട്ടറി,കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി,ലഹരി നിർമ്മാർജന സമിതി,ഐ.സി.എഫ് ദോഹ സെൻട്രൽ കമ്മിറ്റി,ഇരിങ്ങല്ലൂർ മജ്മഅ്,ചാപ്പനങ്ങാടി മസ്വാലിഹ്,ജെ.സി.ഐ കോട്ടക്കൽ ചാപ്റ്റർ എന്നിവയുടെ സെക്രട്ടറിയായും, മഅ്ദിൻ അക്കാദമി,വേങ്ങര അൽ ഇഹ്സാൻ എന്നിവിടങ്ങളിൽ ഉർദു അധ്യാപകനായും പാട്ടുപാറ കുളമ്പ എ.എം.എൽ.പി.സ്കൂൾ പി.ടി.എ പ്രസിഡണ്ട് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഉർദു ഭാഷയുടെ പ്രചാരണത്തിനും വളർച്ചക്കും വേണ്ടി ഒട്ടേറെ സേവനങ്ങൾ ചെയ്യുന്ന അദ്ധേഹം വിവിധ സ്ഥലങ്ങളിൽ സൗജന്യമായി ഉർദു ക്ലാസ് എടുത്ത് വരുന്നുണ്ട്. കാലിക്കറ്റ് സർവകലാശാല സി സോൺ സർഗ്ഗ പ്രതിഭ പട്ടവും കരസ്ഥമാക്കിയിട്ടുണ്ട്. ഗാന്ധി പീസ് ഫൗണ്ടേഷൻ്റെ പ്രസംഗ മത്സരത്തിലെ ജേതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച ഭാരത പര്യടനത്തിലും അംഗമായിട്ടുണ്ട്.
കോഡൂർ ഒറ്റത്തറയിൽ താമസിക്കുന്ന മുജീബ് റഹ്‌മാൻ വടക്കേമണ്ണയിലെ പരേതനായ പത്തായപ്പുരക്കൽ അബൂബക്കർ ഹാജിയുടെയും ആയിഷയുടെയും മകനാണ്.കോട്ടുമല പാക്കട ഉനൈസയാണ് ഭാര്യ.ഹിബ റഹ്‌മ,ഹസീബ് റഹ്‌മാൻ,ഹയ റഹ്‌മ, ഹഷീം റഹ്‌മാൻ,ഹാമിസ് റഹ്‌മാൻ എന്നിവർ മക്കളാണ്.