ചികിൽസാ ഫണ്ടിലേക്ക് പണം കണ്ടെത്തുന്നതിന് വേങ്ങരയിൽ വണ്ടിപ്പൂട്ട് മൽസരം

വേങ്ങര : വാഹനാ പകടത്തിൽ ഗുരുതര പരുക്ക് പറ്റി ചികിൽസയിലുള്ള യുവാവിൻ്റെ ചികിൽസാ ഫണ്ടിലേക്ക് പണം കണ്ടെത്തുന്നതിന് വലിയോറ മുണ്ടക്കപ്പറമ്പ് തണൽ കൂട്ടായ്മയും ഡി ക്ലബ്ബ് ഓഫ് റോഡേഴ്സും ചേർന്ന് വേങ്ങര കൂരിയാട് പാടത്ത് വണ്ടിപ്പൂട്ട് മൽസരം നടത്തി. മലപ്പുറം കോഴിക്കോട്, പാലക്കാട്, തൃശൂർ എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നിന്നായി സ്ത്രീകളടക്കം 80 ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങൾ മത്സരത്തിൽ പങ്കെടുത്തു. മൽസരം പി.കെ കുഞ്ഞാലിക്കുട്ടി മഡ് റൈഡ് ചെയ്ത് ഉദ്ഘാടനം ചെയ്തു. തണൽ കൂട്ടായ്മ പ്രസിഡൻ്റ് ടി കെ അൻവർ അധ്യക്ഷത വഹിച്ചു. ഫത്താഹ് മൂഴിക്കൽ, കെ പി അബ്ദുൽ മജീദ്, എൻടി അബ്ദു നാസർ, പി പി സഫീർ ബാബു കെ പിഹസീന ഫസൽ , സൈഫുദ്ദീൻ പൂളാപ്പീസ്, കുഞ്ഞുട്ടി എ ആർ നഗർ,പറങ്ങോടത്ത് അസീസ് എന്നിവർ സംസാരിച്ചു. പുരുഷ വിഭാഗത്തിൽ കെ. സി ആഷിഖ് ഒന്നാം സ്ഥാനവും ഫായിസ് രണ്ടും ബാസിത് ഷനു മൂന്നാം സ്ഥാനവും വനിതാ വിഭാഗത്തിൽ എറണാകുളത്ത് നിന്നുള്ള നിഹ നഫ്റിൻ ഒന്നാം സ്ഥാനവും നേടി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}