കണ്ണീരോർമ്മകൾ സാക്ഷിയാക്കി ഒരു സുരക്ഷാപ്രതിജ്ഞ

സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് വ്യാപക ബോധവൽക്കരണവും പരിശോധനയും നടത്തി.

വേങ്ങര: കണ്ണീരുപ്പ് കലർന്ന ദീപ്ത സ്മരണകൾ കാർമേഘമായി ഉരുണ്ട് കൂടിയ ഹൃദയങ്ങൾ പ്രിയപ്പെട്ടവരുടെ ഓർമ്മകൾക്ക് മുന്നിൽ സമർപ്പിച്ച് പ്രാർത്ഥനയോടെ അവരൊത്തുചേർന്നു.  വേൾഡ് ഡേ റിമംബറൻസ് ഫോർ റോഡ് വിക്റ്റിംസ് ആചരണത്തിന്റെ ഭാഗമായി  കൊണ്ടോട്ടി മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച ഓർമ്മ ദിന സദസ്സാണ് ശ്രദ്ധേയമായത്. നിറകണ്ണുകളും വിതുമ്പുന്ന ചുണ്ടുകളും പ്രാർത്ഥനാ മന്ത്രങ്ങളും നിറഞ്ഞ് നിന്ന സദസ്സിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. വിനോദ സഞ്ചാര കേന്ദ്രമായ മിനി ഊട്ടിയിലാണ് ഓർമ്മ ദിന സദസ്സിന് അരങ്ങൊരുക്കിയിരുന്നത്.  യുനൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി എല്ലാവർഷവും നവംബറിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ട്രാഫിക് വിക്റ്റിംസ് ഡേയായി ആചരിക്കുന്നത്
റോഡിൽ പൊലിഞ്ഞ ജീവനുകളെ അനുസ്മരിച്ച് കൊണ്ടും ഇനിയൊരു ജീവനും വാഹനാപകടങ്ങളിൽ നഷ്ടമാവരുതെന്ന് മനസ്സിലുറപ്പിച്ചും മരിച്ചവരുടെ ഉറ്റവരും സുഹൃത്തുക്കളും നാട്ടുകാരും ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും ആരോഗ്യപ്രവർത്തകരും, ട്രോമാകെയർ വളണ്ടിയർമാരും, വിനോദ സഞ്ചാരികളും, അപകടങ്ങളിൽ പരുക്കേറ്റവരും സംഗമത്തിന്റെ ഭാഗമായി. കൊണ്ടോട്ടി
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഷഫീഖ് ബോധവൽക്കരണത്തിന് നേതൃത്വം നൽകി. എ എം വി ഐ കെ സി സൗരഭ്, മിസ്റ്റിലാൻ്റ് പ്രതിനിധികളും പങ്കെടുത്തു. അപകടരഹിത മലപ്പുറം എന്ന ലക്ഷ്യം വെച്ച് ഡ്രൈവർമാർക്കായി ഓട്ടോ സ്റ്റാന്റും ബസ്റ്റാൻഡുകളും  സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച്  ബോധവൽക്കരണം സംഘടിപ്പിച്ചു. അപകടത്തിൽ മരിച്ചവരുടെ ഓർമ്മകൾക്ക് മുൻപിൽ ദീപം തെളിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}